English| മലയാളം

ജനകീയ ഭരണത്തിന്‍റെ ഇ-ഗവേര്‍ണന്‍സ് കാഴ്ചകള്‍

പൊതുജനങ്ങള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ സമയബന്ധിതവും, കാര്യക്ഷമവുമായി ലഭ്യമാക്കുന്നതിനാണ് നഗരസഭ ശ്രമിക്കുന്നത്. ഇതിനായി വിവര സംവേദന സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒട്ടേറെ സംവിധാനങ്ങള്‍ നടപ്പാക്കുകയുണ്ടായി.
വിവര സഞ്ചയവും ഡിജിറ്റല്‍ ഭൂപടവും
നഗരസഭയിലെ വിവിധ വിവരങ്ങള്‍ ശേഖരിച്ചു നഗരസഭാ ഭൂപടങ്ങളില്‍ ചേര്‍ത്ത് സമഗ്രമാക്കിയ പ്രവര്‍ത്തനമാണിത്. കഴിഞ്ഞ രണ്ടു വര്‍ഷത്തെ നിരന്തര പ്രവര്‍ത്തനത്തിലൂടെ യാണ് ഇത് സാധ്യമായത്. ഓരോ വ്യക്തിയുടെയും ഭൂവിവരങ്ങള്‍, വഴികള്‍, റോഡുകള്‍, പാലങ്ങള്‍, ജന സ്രോതസ്സുകള്‍, കുടിവെള്ള സ്രോതസ്സ്, വൈദ്യുതി സംവിധാനം, ടെലിഫോണ്‍ കൃഷി, വിദ്യാലയങ്ങള്‍ തുടങ്ങിയ ജനങ്ങളുമായി നേരിട്ട് ബന്ധമുള്ള കാര്യങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചു ഭൂപടത്തില്‍ ചേര്‍ത്തിട്ടുണ്ട്. ഇതുവഴി ഓരോ വിഷയത്തിലുമുള്ള ആസുത്രണത്തിനും, പ്രശ്നങ്ങളില്‍ ഇടപെട്ട് പരിഹരിക്കുന്നതിനും ഈ വിവര സഞ്ചയം വളരെ സഹായകരമാണ്. നഗരസഭയില്‍ 1934 വര്‍ഷത്തില്‍ തയ്യാറാക്കിയ 8589 എണ്ണമുള്ള തുണ്ടവല്‍ക്കരിച്ച ഭൂമി ഇന്ന് 26662 എണ്ണമായി വര്‍ദ്ധിച്ചിരിക്കുന്നു. ഈ ഭൂമിയുടെ ഭൂവിനിയോഗം അതോടൊപ്പം 22876 കെട്ടിടങ്ങള്‍, 7153 വൈദ്യുത തൂണുകള്‍ 5818 കിണറുകള്‍, നൂറോളം കുളങ്ങള്‍ 284.72 കിലോ മീറ്റര്‍ റോഡുകള്‍, 202 ആരാധനാലയങ്ങള്‍ തുടങ്ങിയ എല്ലാ വിവരങ്ങളും ഇതില്‍ ലഭ്യമാണ്. സാമൂഹ്യ സാമ്പത്തിക വിവര ശേഖരം കൂടി പൂര്‍ത്തീകരിച്ചു ഇതിനോട് കൂട്ടി ചേര്‍ത്തു കൊണ്ട് വളരെ മാതൃകാപരമായ ഒരു വിവര സമുച്ചയമായി ഇതിനെ മാറ്റാനാണ് നഗരസഭ ഉദ്ദേശിക്കുന്നത്.
ജനന-മരണ-വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ വെബ് സൈറ്റില്‍
പൊതുജനങ്ങള്‍ക്ക് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും മറ്റും നഗരസഭയില്‍ വരാതെ തന്നെ അടുത്തുള്ള അക്ഷയ സെന്‍ററുകളില്‍ നിന്നും ആവശ്യക്കാര്‍ക്ക് ഇന്‍റര്‍നെറ്റ് സൗകര്യം ഉപയോഗപ്പെടുത്തി ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാകുന്നു.
പെന്‍ഷന്‍ വിതരണത്തിന് കമ്പ്യൂട്ടര്‍ സംവിധാനം
ജീവനക്കാരുടെ ജോലിഭാരം പകുതിയിലേറെ കുറച്ചു പാവപ്പെട്ടവര്‍ക്ക് കൃത്യസമയത്ത് സാമൂഹ്യ സുരക്ഷ
പെന്‍ഷനുകള്‍ കമ്പ്യൂട്ടര്‍വല്‍കൃത സംവിധാനത്തിലൂടെ ലഭ്യമാക്കി. നഗരസഭയില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്ന ഗുണഭോക്താക്കളുടെ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാക്കിയ ഇന്ത്യയിലെ ആദ്യ നഗരസഭയായി പെരിന്തല്‍മണ്ണ മാറിക്കഴിഞ്ഞു.
ആധുനികവല്‍ക്കരിച്ച അക്കൗണ്ടിംഗ് സംവിധാനം
അക്രുവല്‍ അടിസ്ഥാനത്തിലുള്ള ശാസ്ത്രീയമായ അക്കൗണ്ടിംഗ് സംവിധാനത്തിലൂടെ സുതാര്യമായ ധനകാര്യ മാനേജ്മെന്‍റ് നമ്മുടെ നഗരസഭയുടെ മറ്റൊരു പ്രത്യേകതയാണ്. വസ്തുനികുതി വിവരങ്ങള്‍ വെബ്സൈറ്റില്‍ വസ്തു നികുതി വിവരങ്ങള്‍ അറിയാന്‍ നഗരസഭയിലെ രജിസ്റ്ററുകള്‍ അന്വേഷിക്കേണ്ടതില്ല. വസ്തുനികുതി വിവരങ്ങള്‍ വെബ്സൈറ്റിലൂടെയോ ടച്ച് സ്ക്രീന്‍ വഴിയോ മനസ്സിലാക്കി തുക അടക്കാന്‍ സൗകര്യം ഒരുക്കിയിരിക്കുന്നു. തുടര്‍ന്ന് ഇലക്ട്രോണിക് പേമെന്‍റ് വഴി തുക അടക്കാനുള്ള സൗകര്യമൊരുക്കാനും നഗരസഭ ഉദ്ദേശിക്കുന്നു.
ജനസേവനകേന്ദ്രം
പൊതുജനങ്ങള്‍ക്ക് നഗരസഭയില്‍ നല്‍കാനുള്ള അപേക്ഷകള്‍, പരാതികള്‍, എന്നിവ സമര്‍പ്പിക്കുന്നതിനും നഗരസഭയില്‍ പണമടക്കുന്നതിനുമുള്ള സുതാര്യമായ ജനസേവനകേന്ദ്രം പ്രവര്‍ത്തിക്കുന്നു.
സുതാര്യമായ ഭരണം
ജനകീയ നഗരസഭയുടെ മുഖമുദ്ര